Sunday, May 5, 2013

ഞാന്‍ എന്‍റെ കൂട്ടുകാരിയുടെ അനുവാദാമില്ലാതെ അവളില്‍ നിന്ന്‍ അടിച്ചുമാറ്റിയ കവിത


*****************ചാവേറുകള്‍*********************
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഞാനൊരു ചാവേറുകരനാണ്,
മാനവന്‍ തന്നുടെ വില്ലനാണ്,
ഭൂമിയില്‍ നരകം വിതയ്ക്കുന്നവന്‍ 'പാപ-
ഭാരങ്ങളെറ്റവന്‍' - ജിവിതത്തിന്‍
നാശത്തിന്‍ വേരുറപ്പിക്കുന്നവന്‍..
ആഗ്രഹങ്ങള്‍ നശിപ്പിക്കുന്നവന്‍....
ഈ മഹാഭുമിതന്‍ തെളിനീരിനെ
രക്തക്കറയാല്‍ തുടയ്ക്കുന്നവന്‍
ജിവിതം യാതനയാല്‍ നിറഞ്ഞു....
പശ്ചാത്തപിക്കുവാനായുമില്ല
ഒരുപാടു ജിവിതം വേദനയിലക്കി-
മാറ്റുവാന്‍ മാത്രമായ് ഞാന്‍ ഉണര്‍ന്നു
സാന്ദ്രമനോഹരമാംയുഗത്തില്‍ കന്നി-
യുദ്ധാത്തിന്‍ നാളമായി ഞാന്‍ തുടിച്ചു.
രക്തവും വേദനയും നിറഞ്ഞ കാഴ്ച-
മാത്രമായിന്നെന്‍റെ ഓര്‍മ്മകളില്‍
സഹാവാസികള്‍ തന്‍...നൊമ്പരത്തെ
ഉറ്റുനോക്കി ഞാന്‍ പുച്ചിച്ചു നിന്നകാലം
ആത്മഹത്യക്കായി  തുടിച്ചു മനംലോക-
ശാന്തിയ്ക്കായി  ആവിശ്യമെന്നുതോന്നി
കൊല്ലാനും ചാവാനും മാത്രമായി ഇത്ര-
കാലങ്ങളോളം നരകിച്ചു ഞാന്‍.
തന്നുടെ വേദനയരരും അറി-
ഞ്ഞില്ലൊരു സാന്ത്വനമേകുവാനായ്
പാപഭാരം താള മേന്തുന്നോരി ജീവി-
തത്തില്‍ പുളകിതമായി സ്നേഹം !
സ്നേഹിക്കുവാനായ് കഴിഞ്ഞതില്ല
സ്നേഹം നല്‍കുവാനായിട്ടുമാരുമില്ല
ഭ്രാന്തമാം ജീവിതം നേര്‍വഴിയ്ക്കായ്‌ വന്നു-
ചേര്‍ത്തു വാനില്ലായിരുന്നാരുമേ !
കണ്ണീരും വേദനയും നിറഞ്ഞ അന്ത:-
കാരത്തിന്‍ ഗര്‍ത്തത്തില്‍ വീണുപോയ്‌ ഞാന്‍
ഉള്ളിന്‍റെയുള്ളില്‍ തുടിക്കുന്നൊരു മന-
മുണ്ടായിരുന്നരും കണ്ടതില്ല.
അങ്ങനെ ജീവിതം കൈവിട്ടുപോയ് വെറും
ഭിക്ഷാടന ക്കാശിനായ്‌ കൊതിച്ചു.
ജീവിതം ഇത്രമാത്രമല്ലെയെന്നും അതിനു-
മപ്പുറം സ്നേഹത്തിന്‍ നാദമുണ്ട്-
അറിയാന്‍ തിരിച്ചറിവായുമില്ല
ഇന്നുമനതാരില്‍ പശ്ചാത്തപിക്കുന്നു ഞാന്‍

മരണമെന്‍ പടിവാതില്‍ തട്ടിയപ്പോള്‍ തെല്ലു-
ഭയമോടെ ഹൃദയം തുടിച്ചുമെല്ലേ !
ജീവിതവാസന നാളുകളില്‍ ഇനി-
പശ്ചാത്തപിക്കുവാന്‍ മോഹമായി !
ഈശ്വരന്‍ ഈ പാപിതന്‍ മനത്തെ  തെല്ലു-
കരണയോടൊന്നു മുകര്‍ന്നുവെക്കില്‍.
ജീവിതം ധന്യമയ് മാറിയേനേ
എന്‍റെ മനതാരയില്‍ ആശ്വാസമൂറിയേനേ............

                                                                                മൃദുല  കെ

Friday, January 25, 2013

ജീവിതം അത്രമേല്‍ ദുസ്സഹം
=================
 എന്റെ ഭാല്യത്തില്‍,
ഞാന്‍ സ്നേഹിച്ചിരുന്നത് ,
ചുവപ്പ്  വിരിച്ച സന്ധ്യകളിലെ-
സൂര്യനെയും,
നിലാവുള്ള രാത്രികളിലെ-

ചന്ദ്രനേയും,
പുഞ്ചിരി തൂകുന്ന-
നക്ഷത്രങ്ങളെയുമായിരുന്നു...

അന്ന്,
ഞാന്‍ കാണാന്‍ ആഗ്രഹിച്ചത്,
കാറുള്ള വാനിലെ-
മേഘങ്ങളെയും,
വാരിപുനരുന്ന കുളിര്‍-
കാറ്റിനെയും,
വെള്ളിനൂല്പോലെ പെയ്യുന്ന-
മഴയെയുമായിരുന്നു.....
********

 




ഇന്ന്  ഞാന്‍ ഇഷ്ടപെടുന്നത്,
പൊള്ളുന്ന വേനലിലെ-
സൂര്യനെയും.
അമാവാസിയില്‍ ഒളികുന്ന-
അമ്പിളിയെയും,
നക്ഷത്രങ്ങളില്ലാത്ത-
രാത്രികളെയുമണ് ......
ഇന്ന് ഞാന്‍ കാണാന്‍ ആഗ്രഹികുന്നത്,
ഭാരമില്ലാതെ വാനിലലയുന്ന-
മേഘങ്ങളെയും,
ഇളം ചൂടും വീശുന്ന-
കാറ്റിനെയും,
മഴയില്ലാത്ത ദിനങ്ങലെയുമാണ്....
ജീവിതം അത്രമേല്‍ ദുസ്സഹം......